സൗത്ത് ചിത്താരി ഗ്രീൻ സ്റ്റാർ ക്ലബ്ബ് വിദ്യാർഥികൾക്ക് സ്കൂൾ ബാഗുകൾ നൽകി
ചിത്താരി: സൗത്ത് ചിത്താരി ഗ്രീൻ സ്റ്റാർ ക്ലബ്ബ് സ്കൂൾ പ്രവേശനോത്സവത്തിന്റെ ഭാഗമായി ചിത്താരി ഗവ:എൽ.പി സ്കൂളിലെ പുതുതായി പ്രവേശനം നേടിയ മുഴുവന്‍ വിദ്യാർത്ഥികൾക്കും സൗജന്യമായി സ്കൂൾ ബാഗ് നല്‍കി. പി.ടി.എ പ്രസിഡന്റ് എം.കെ മുഹമ്മദ് കുഞ്ഞിയുടെ അധ്യക്ഷതയിൽ വാർഡ് മെമ്പർ പി.പി നസീമ ടീച്ചർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് ജംഷീദ് കുന്നുമ്മൽ സ്കൂൾ ബാഗ് വിതരണോദ്ഘാടനം നിർവഹിച്ചു. പ്രധാന അധ്യാപകൻ വി.വി പ്രഭാകരൻ മാസ്റ്റർ, വികസന സമിതി ചെയർമാൻ ഇസ്മായിൽ, ക്ലബ്ബ് ജന.സെക്രട്ടറി ഇജാസ്. ടി, സെക്രട്ടറി മർസൂക്ക്, നൗഫൽ, മുബശിർ, അസീസ് മടിയൻ, സുബൈർ, ഹനീഫ സി.കെ, ഹാരിസ് സി.എം എന്നിവര്‍ സംബന്ധിച്ചു. തുടർന്ന് മധുര പലഹാരം വിതരണം ചെയ്തു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ