വെള്ളിയാഴ്‌ച, ജൂൺ 14, 2019
കൊച്ചി: കാണാതായ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷന്‍ ഇന്‌സ്‌പെക്ടര്‍ വി എസ് നവാസ് തേവരയിലെ എടിഎമ്മില്‍ വന്നിരുന്നതായി ദൃശ്യങ്ങള്‍. ഇന്നലെ രാവിലെയാണ് ഇദ്ദേഹം തേവര എടിഎം കൗണ്ടറിലെത്തിയത്. ഇദ്ദേഹത്തിനായി തെരച്ചില്‍ പുരോഗമിക്കുന്നതിനിടെയാണ് ദൃശ്യങ്ങള്‍ പുറത്തായത്. എടിഎമ്മില്‍ ഇദ്ദേഹം രണ്ടരമിനിട്ട് ചെലവിട്ടു.
എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനിടെ കയ്യിലുള്ള ഫോണിലെ വാട്‌സാപ്പില്‍ നിന്നും ആര്‍ക്കൊക്കെയോ മെസേജ് അയക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. 1000 രൂപയാണ് എടിഎമ്മില്‍ നിന്നും പിന്‍വലിച്ചത്.

അസിസ്റ്റന്‍ഡ് കമ്മിഷണറുമായി ഉണ്ടായ തര്‍ക്കത്തിന്റെ കാരണവും അന്വേഷണ വിധേയമാക്കിയിട്ടുണ്ട്. വയര്‍ലെസ് സെറ്റിലൂടെ മേലുദ്യോഗസ്ഥനുമായി ഉണ്ടായ കലഹത്തിന് ശേഷമാണ് സി ഐ നവാസിനെ കാണാതായത്. ഭാര്യയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷിച്ചു വരികയാണ്.
ഇതിനിടെ, രാവിലെ ഒന്‍പതു മണിയോടെ കായംകുളം ബസ് സ്റ്റാന്‍ഡില്‍ വച്ച് കണ്ടുമുട്ടിയ പോലീസുകാരനോട് കോടതി ഡ്യൂട്ടിക്ക് പോകുന്നു എന്നാണ് നവാസ് പ്രതികരിച്ചത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ