വ്യാഴാഴ്‌ച, ജൂലൈ 04, 2019
സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് യൂത്ത്/യുവ ക്ലബ്ബുകള്‍ക്കായി 2019  കേരളോത്സവത്തിന്റെ പ്രചരണാര്‍ത്ഥം സംഘടിപ്പിക്കുന്ന ജില്ലാതല സെവന്‍സ് ഫുട്‌ബോള്‍ മത്സരത്തിന് അഫിലിയേറ്റ് ചെയ്ത ക്ലബ്ബുകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ടീം അംഗങ്ങളുടെ  പ്രായപരിധി 40 വയസ് കവിയാന്‍ പാടില്ല. താല്‍പര്യമുള്ളവര്‍  ഈ മാസം 11 ന് വൈകീട്ട് നാലിനകം കാസര്‍കോട് കളക്ടറേറ്റ് ജില്ലാ പഞ്ചായത്ത് ബില്‍ഡിങിലെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ യുവജന കേ ന്ദ്രത്തില്‍, ക്ലബ്ബിന്റെ ലെറ്റര്‍പാഡില്‍ തയ്യാറാക്കിയ അപേക്ഷയും അംഗങ്ങളുടെ പ്രായം തെളിയിക്കുന്ന രേഖയും  സഹിതം സമര്‍പ്പിക്കണം. ഫോണ്‍: 04994 2562219

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ