ഉപ്പള: മാലിന്യപ്രശ്നം രൂക്ഷമായ ഉപ്പള മണിമുണ്ടയിൽ ബ്രദേർസ് മണിമുണ്ട പ്രവർത്തകരുടെ നേതൃത്വത്തിൽ ശുചീകരണം നടത്തി. ഉപ്പള റെയിൽവേ സ്റ്റേഷന്റെ വടക്കു ഭാഗത്തായി പ്ലാറ്റ്‌ഫോമിന് ചേർന്നു നിൽക്കുന്ന ഭാഗത്ത് ഇരുവശത്തായി മാലിന്യം വലിച്ചെറിയുന്നത് പതിവായിരുന്നു.
മഴ പെയ്തതോടെ നാട്ടുകാർക്ക് നടക്കാൻ പറ്റാത്ത വിധത്തിൽ മാലിന്യം ഇവിടേക്ക് ഒഴുകിയെത്തി. ഇത് ബ്രദർസ് മണിമുണ്ട പ്രവർത്തകർ സന്നദ്ധപ്രവർത്തനത്തിന്റെ ഭാഗമായി നീക്കം ചെയ്തു.
രണ്ടാം ഘട്ടമായി ബ്രദർസ് മണിമുണ്ട പ്രവർത്തകരും മംഗൽപാടി താലൂക് ആശുപത്രി അധികൃതരും ഒരുമിച്ച് പ്രദേശത്തെ വീടുകൾ കയറി ബോധവത്കരണവും നടത്തി. ഈ പ്രദേശത്ത് ഹരിതകർമ്മസേനാ പ്രവർത്തകർ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും അത് നടന്നില്ല. ഇതിനെത്തുടർന്നാണ് ബ്രദർസ് മണിമുണ്ടയുടെ നേതൃത്വത്തിൽ മാലിന്യനിർമാർജനത്തിന് തയ്യാറായത്. മുന്നൂറിലധികം കുടുംബങ്ങൾ താമസിക്കുന്ന ഈ പ്രദേശത്ത് പൊതുസ്ഥലങ്ങളിൽ ആരും മാലിന്യം തള്ളുന്നില്ലെന്ന് ഉറപ്പുവരുത്താനും ഹരിതകർമ സേനാ പ്രവർത്തകരുടെ സഹായത്തോടെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കാനും ഉറവിടമാലിന്യസംസ്കരണത്തിന് പ്രാധാന്യം നൽകി ഈ പ്രദേശത്തെ സ്വച്ഛ് ഗ്രാമമാക്കി മാറ്റാനുമാണ് ലക്ഷ്യമെന്ന് ക്ലബ് പ്രസിഡണ്ടും മുൻ വാർഡ് അംഗവുമായ അസീം മണിമുണ്ട പറഞ്ഞു.
ആശാപ്രവർത്തകരും ഹരിതകർമ സേനാ അംഗങ്ങളും ബോധവത്കരണ പരിപാടിയിൽ സംബന്ധിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ വി. വി. സുരേഷ്‌കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ രാധാ ഭാസ്കരൻ, ബിജു ദിലീപ് എന്നിവരടങ്ങിയ ആരോഗ്യ വകുപ്പ് ജീവനക്കാരും ക്ലബ് പ്രവർത്തകരായ മുഹമ്മദ് തബ്രീസ്, ഷെബീർ ഇസ്മായിൽ, അബ്ദുൽ ലത്തീഫ്, ഷെബീർ ഹാഷിം, സഫറുള്ള, ഇർഷാദ്, അത്തിശാം തുടങ്ങിയവരും നേതൃത്വം നൽകി. ബ്രദർസ് മണിമുണ്ടയുടെ ഈ പ്രവർത്തനത്തിന് എല്ലാ വിധ സഹായ സഹകരണങ്ങളും നൽകുമെന്ന് മംഗൽപാടി പഞ്ചായത്ത് പ്രസിഡന്റ് ഷാഹുൽ ഹമീദ് ബന്തിയോട് ഉറപ്പു നൽകി.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ