ഹൈദരാബാദ്: ഒരു ഹോബിക്കുവേണ്ടിയാണ് 32കാരനായ ഐ.ടി. എഞ്ചിനിയർ കൃഷി തുടങ്ങിയത്. എന്നാൽ കൃഷിയിൽനിന്ന് പ്രതിമാസം കുറഞ്ഞത് ഒരുലക്ഷം രൂപ വരുമാനം ലഭിച്ചതോടെ സംഗതി സീരിയസായി. ആന്ധ്രയിലെ പ്രകാശം ജില്ലയിലുള്ള പുളിച്ചർള ഹനുമ റെഡ്ഡി എന്ന 32കാരനാണ് കൃഷി ആദായകരമാക്കിയത്. വരൾച്ചാബാധിത മേഖലയിലായിരുന്നു ഹനുമ റെഡ്ഡിയുടെ കൃഷി. വളരെ കുറച്ചുമാത്രം വെള്ളം ആവശ്യമുള്ള തായ്വാൻ പേരയ്ക്കയാണ് അദ്ദേഹം വിളയിച്ചത്.
ഹൈദരാബാദിൽ ഐടി എഞ്ചിനിയറായ ഹനുമ റെഡ്ഡി ആഴ്ചയിൽ രണ്ടു ദിവസം ഓഫ് ലഭിക്കുമ്പോഴാണ് ഗ്രാമത്തിലെ വീട്ടിലേക്ക് പോയിരുന്നത്. നാട്ടിൽ വരൾച്ച രൂക്ഷമായ സമയത്താണ് എന്തെങ്കിലും കൃഷി ചെയ്യണമെന്ന് അദ്ദേഹത്തിന് തോന്നിയത്. അങ്ങനെയാണ് കുറച്ച് മാത്രം വെള്ളം ആവശ്യമുള്ള തായ്വാൻ പേരക്ക് കൃഷി ചെയ്യാൻ തീരുമാനിച്ചത്. ഏതായാലും വെറുമൊരു ഹോബിക്കുവേണ്ടിയാണ് തുടങ്ങിയതെങ്കിലും സംഗതി ക്ലിക്കായി.
തരിശായി കിടന്ന ആറേക്കർ സ്ഥലത്തായിരുന്നു ഹനുമ റെഡിയുടെ കൃഷി. ഒമ്പത് മാസത്തിനകം വിളവെടുക്കാനായി. ജലസേചനത്തിനായി സൌരോർജ വൈദ്യുതിയാണ് ഹനുമ റെഡ്ഡി ഉപയോഗിച്ചത്. വൈകാതെ ആഗോളതലത്തിൽ പേരയ്ക്ക ഉൽപന്നങ്ങൾ നിർമ്മിക്കുന്ന കമ്പനി ഹനുമ റെഡ്ഡിയെ സമീപിച്ചു. അവർ കിലോയ്ക്ക് 40 രൂപ നൽകി റെഡ്ഡിയിൽനിന്ന് പേരയ്ക്ക വാങ്ങി.
നാലു ലക്ഷം രൂപയാണ് റെഡ്ഡി കൃഷിയ്ക്കായി മുടക്കിയത്. എന്നാൽ ഒമ്പത് മാസം കഴിഞ്ഞ വിളവെടുത്തപ്പോൾ അദ്ദേഹത്തിന് ഒമ്പത് ലക്ഷം രൂപ വരുമാനം ലഭിച്ചു. ഇതോടെ ഹൈദരാബാദിലെ ഐടി ജീവനക്കാർക്കിടയിലും ഹനുമ റെഡ്ഡിതാരമായി കഴിഞ്ഞു. ആപ്പിളിനേക്കാൾ പോഷകഗുണമുള്ള പഴമാണ് പേരയ്ക്ക എന്ന പഠനറിപ്പോർട്ടുകളും ഹനുമ റെഡ്ഡിയുടെ കൃഷിയ്ക്ക് തുണയായി.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ