വ്യാഴാഴ്‌ച, ജൂലൈ 04, 2019
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തില്‍ യുബര്‍ മോഡല്‍ ഓട്ടോ സംവിധാനത്തിന് നഗരസഭയുടെ പച്ച കൊടി. കഴിഞ്ഞ ദിവസം ചേര്‍ന്ന നഗരസഭ കൗണ്‍സിലാണ് ആപ്പ് വഴി നിയന്ത്രിക്കുന്ന ഓട്ടോ സംവിധാനത്തിന് പച്ച കൊടി കാണിച്ചിരിക്കുന്നത്. ഇത് എന്ന് പ്രാബല്യത്തില്‍ വരുമെന്ന കാര്യത്തില്‍ നഗരസഭ തീരുമാനം അറിയിച്ചിട്ടില്ല. ഇത് പ്രാബല്യത്തിലായാല്‍ ഓട്ടോ ഓണ്‍ ലൈനിലാവും. പൂര്‍ണ്ണമായും യുബര്‍ മോഡല്‍ ഓട്ടോ സംവിധാനം വരും. ആപ്പ് വഴി നിയന്ത്രിക്ക പ്പെടുന്ന ഓട്ടോ സംവിധാനം മൊ ബൈലിലുള്ള ആപ്പ് വഴി രജിസ്ട്രര്‍ ചെയ്താല്‍ ഓ ട്ടോ നമ്മള്‍ ഉള്ള സ്ഥലത്ത് എത്തും. പിന്നീട് എത്ര പൈസ പോലും ആപ്പ് വഴി നല്‍കാന്‍ കഴിയും. സംവിധാനം കാഞ്ഞങ്ങാട് നഗരത്തില്‍ യാഥാര്‍ത്ഥ്യമായാല്‍. ഏത് രൂപത്തിലാണ് കാര്യങ്ങള്‍ മു ന്നോട്ട് പോകുക എന്ന് അറിയാന്‍ പ്രയാസമാണ്. കാരണം സി.ഐ.ടി.യു അടക്കമുള്ള ട്രേഡ് യൂണിയന്‍ സംവിധാനം ശക്തമായ നഗരമാണ് കാഞ്ഞങ്ങാട്. സി.പി.എം നിയന്ത്രണത്തിലുള്ള കാഞ്ഞങ്ങാട് നഗരസഭ ഭരണകൂടം അവരു ടെ കൂടി അനുവാദ ത്തോട് കൂടി യെ സംഭവം നടപിലാക്കാനാകുകയുള്ളു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ