അപകടം പതിവാകുന്നു... കാഞ്ഞങ്ങാട് ട്രാഫിക്ക് സര്‍ക്കിള്‍ വീണ്ടും നവീകരിച്ചു
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തില്‍ അപകടം പതിവാകുന്ന കാഞ്ഞങ്ങാട് കോട്ടച്ചേരി ട്രാഫിക്ക് സര്‍ക്കിള്‍ വീണ്ടും നവീകരിച്ചു. ടൈല്‍സുകള്‍ പാകിയാണ് ഏറെ ഗതാഗത പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന ട്രാഫിക്ക് സര്‍ക്കിള്‍ പുതുക്കി പണിതിരിക്കുന്നത്. നേരത്തെ അപകടം വിളിച്ചു വരുത്തുന്നുവെന്ന് ആരോപിച്ച് കാഞ്ഞങ്ങാട് കോട്ടച്ചേരി ട്രാഫിക്ക് സര്‍ക്കിള്‍ നഗരസഭ ചെയര്‍മാന്റെ നേതൃത്വത്തില്‍ പൊളിച്ചു മാറ്റിയിരുന്നു. അതിനു ശേഷവും അപകടങ്ങള്‍ തുടര്‍ക്കഥയായ തോ ടെയാണ് കാഞ്ഞങ്ങാട് കോട്ട ച്ചേരി ട്രാഫിക്ക് സര്‍ക്കിള്‍ വീണ്ടും നവീകരിച്ചിരിക്കുന്നത്. കെ.എസ്.ടി.പിയു ടെ നേതൃത്വത്തില്‍ ടൈല്‍സുകള്‍ പാകിയാണ് ട്രാഫിക്ക് സര്‍ക്കിള്‍ നവീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ടൈല്‍സുകള്‍ പാകി നവീകരണം പൂര്‍ത്തിയായി.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ