വെള്ളിയാഴ്‌ച, ജൂലൈ 05, 2019


കാസർകോട്: കാസർകോട് ടൗൺ നവീകരണത്തിനു പദ്ധതി തയ്യാറാക്കി സമർപ്പിക്കുവാൻ പൊതുമരാമത്ത് റോഡ് വിഭാഗം ചീഫ് എഞ്ചിനീയർക്ക് മന്ത്രി ജി.സുധാകരൻ നിർദ്ദേശം നൽകി.
നല്ല റോഡുകളുടെയും ഡ്രൈനേജിന്റെയും നടപ്പാതയുടെയും അഭാവമാണ് മറ്റു ജില്ലാ ആസ്ഥാന നഗരികൾക്കുള്ളതു പോലുള്ള ആകർഷകത്വവും മനോഹാരിതയും കാസർകോടിന് ഇല്ലാത്തതിന്റെ കാരണം .
എൻ.എ.നെല്ലിക്കുന്ന് എം.എൽ.എയുടെ പ്രൊപ്പോസൽ പ്രകാരം 2019- 20 വർഷത്തെ ബജറ്റിൽ കാസർകോട് ടൗൺ നവീകരണത്തിന് പ്രൊവിഷൻ ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എം.എൽ.എ കത്ത് നൽകിയതിനെ തുടർന്നാണ് മന്ത്രി ചീഫ് എഞ്ചിനീയർക്കു നിർദേശം നൽകിയത്.
എം.എൽ.എ യുടെ ഇടപെടലിനെ തുടർന്നാണ് ഏതാനും മാസങ്ങൾക്ക് മുമ്പ് കാസർകോട് എം.ജി റോഡ് ബി.എം ബിസി ചെയ്തു ഒന്നേകാൽ കോടി രൂപ വിനിയോഗിച്ചു അഭിവൃദ്ധിപ്പെടുത്തിയത്. റോഡിൽ ഡ്രൈനേജും ഇന്റർലോക്ക് ചെയ്ത നടപ്പാതയും കൈവരിയും നിർമ്മിക്കുന്നതിന് രണ്ട് കോടി രൂപയുടെ പ്രവൃത്തി കരാർ ചെയ്തതായും എൻ.എ നെല്ലിക്കുന്ന് അറിയിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ