മാലിന്യം തള്ളിയ ആളെ നാട്ടുകാര്‍ കയ്യോടെ പിടികൂടി തിരിച്ചെടുപ്പിച്ചു
നീലേശ്വരം : ജനവാസ കേന്ദ്രത്തിന് സമീപം ക്വാര്‍ട്ടേഴ്‌സ് മാലിന്യം തള്ളിയ ആളെ നാട്ടുകാര്‍ കയ്യോടെ പിടികൂടി മാലിന്യം തിരിച്ചെടുപ്പിച്ചു.
ഇന്നലെ വൈകിട്ട് പട്ടേന– ബ്ലോക്ക് ഓഫീസ് റോഡില്‍ ഗ്യാസ് ഗോഡൗണിന്‌സമീപമാണ് സംഭവം. കരുവാച്ചേരിയില്‍ നിന്നു ക്വാര്‍ട്ടേഴ്‌സ് മാലിന്യം എത്തിച്ചയാളെയാണ് സംഘടിച്ചെത്തിയ നാട്ടുകാര്‍ കയ്യോടെ പിടികൂടിയത്. നഗരത്തിലെ ഇറച്ചിക്കട, ഹോട്ടല്‍, വീട്, ക്വാര്‍ട്ടേഴ്‌സ് മാലിന്യങ്ങള്‍ ഇവിടെ തള്ളിയതിനെ തുടര്‍ന്ന് ജനങ്ങള്‍ പൊറുതിമുട്ടിയിരുന്നു.
സംഘര്‍ഷ വിവരം അറിഞ്ഞ് എസ്‌ഐ, രഞ്ജിത് രവീന്ദ്രന്റെ നേതൃത്വത്തില്‍ നീലേശ്വരം പോലീസ്, വാര്‍ഡ് കൗണ്‍സിലര്‍ പി.വി.രാമചന്ദ്രന്‍ എന്നിവര്‍ സ്ഥലത്തെത്തി. മാലിന്യ നിക്ഷേപത്തിന് കേസെടുത്തു. മാലിന്യ നിക്ഷേപം ഇനി ആവര്‍ത്തിക്കരുതെന്നു താക്കീതും നല്‍കിയാണ് പോലീസ് മടങ്ങിയത്. മാലിന്യമിടുന്നവരെ പിടിക്കാന്‍ തുടര്‍ന്നുള്ള ദിവസങ്ങളിലും റോന്തു ചുറ്റുമെന്നു നാട്ടുകാര്‍ അറിയിച്ചു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ