മഞ്ചേശ്വരം; ഹൊസങ്കടി അങ്കടിപ്പദവിലെ ക്വാര്‍ട്ടേഴ്സില്‍ കയറി ദമ്പതികളെ ആക്രമിച്ച കേസിലെ ഒരു പ്രതി പോലീസ് പിടിയിലായി. സയ്യിദ് ശറഫുദ്ദീന്‍ തങ്ങളെ തലക്കടിച്ച് പരുക്കേല്‍പ്പിക്കുകയും ഭാര്യയെ മര്‍ദിക്കുകയും ചെയ്ത കേസിലെ പ്രതികളിലൊരാളായ ഹൊസങ്കടി അങ്കടിപ്പദവിലെ സുദര്‍ശനെ (26) യാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രിയാണ് അക്രമം നടന്നത്. ശറഫുദ്ദീന്‍ തങ്ങള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സിന് സമീപം ഒരു സംഘം മദ്യപിച്ചതിനെ ചോദ്യം ചെയ്ത വൈരാഗ്യത്തില്‍ ക്വാര്‍ട്ടേഴ്സില്‍ കയറി ശറഫുദ്ദീന്‍ തങ്ങള്‍ മര്‍ദിക്കുകയും ഭാര്യ സ്വാലിഹയെ തള്ളിയിടുകയും ചെയ്തുവെന്നാണ് കേസ്. വധശ്രമത്തിനാണ് സംഘത്തിനെതിരെ കേസെടുത്തിട്ടുള്ളത്. ഇനി നാലുപ്രതികളെ കൂടി പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു.
0 Comments