കാസര്‍കോട്:റിയാസ് മൗലവി വധക്കേസിലെ സാക്ഷിയുടെ സഹോദരന്റെ വീടിന് കല്ലെറിഞ്ഞ് കലാപത്തിന് ശ്രമിച്ചതിന് പോലീസ് കേസെടുത്തു. കാസര്‍കോട് പഴയചൂരിയിലെ അബ്ദുല്‍ അസീസിന്റെ വീടിന് കല്ലെറിഞ്ഞ് ജനല്‍ ഗ്ലാസ് തകര്‍ത്തസംഭവത്തില്‍ കാസര്‍കോട് ടൗണ്‍ പോലീസാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം രാത്രിയാണ് വീടിന് നേരെ കല്ലേറുണ്ടായത്. മനപൂര്‍വ്വം കലാപമുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന വകുപ്പ് ചേര്‍ത്താണ് കേസെടുത്തിട്ടുള്ളത്. പ്രതികളെ കണ്ടെത്തുന്നതിന് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
0 Comments