രണ്ടുമാസം മുമ്പ് മണ്ടേക്കാപ്പിലെ അബ്ദുല്‍ഖാദറിന്റെ വീട്ടില്‍ നിന്ന് അഞ്ച് പവന്‍ സ്വര്‍ണാഭരണം കവര്‍ന്നതായും പരാതിയുണ്ട്. ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് റോഡ്കരയുടെ വീട്ടുമുറ്റത്ത് കെട്ടിയിട്ടിരുന്ന രണ്ട് ആടുകളെ കടത്തിക്കൊണ്ടുപോയ കേസിലും ഇവര്‍ പ്രതികളാണ്. മേര്‍ക്കള കുണ്ടങ്കരടുക്കയിലെ ഉപ്പന്‍കുഞ്ഞിയുടെ ഉടമസ്ഥതയിലുള്ള കട രണ്ടുപ്രാവശ്യം കുത്തിത്തുറന്ന് പണവും മറ്റും കവര്‍ന്നിരുന്നു. സുഹ്റയുടെ വീട്ടില്‍ നിന്ന് കവര്‍ന്ന മൊബൈല്‍ ഫോണ്‍ ബന്തിയോട്ട് വില്‍ക്കാന്‍ കൊണ്ടുവന്നപ്പോഴാണ് പ്രതികളിലൊരാള്‍ പിടിയിലായത്. മറ്റു കേസുകളില്‍ അന്വേഷണം നടന്നുവരികയാണ്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്താല്‍ മറ്റു കേസുകളിലും തുമ്പുണ്ടാകുമെന്ന് പോലീസ് കരുതുന്നു.
0 Comments