കാഞ്ഞങ്ങാടിനെ ഞെട്ടിച്ചും കുളിരണിയിച്ചും കനത്ത 'മഴ': വെള്ളിക്കോത്ത് മരം വീണു, കരിച്ചേരിയില്‍ വീടിന് മുകളില്‍ തെങ്ങ് വീണു

കാഞ്ഞങ്ങാടിനെ ഞെട്ടിച്ചും കുളിരണിയിച്ചും കനത്ത 'മഴ': വെള്ളിക്കോത്ത് മരം വീണു, കരിച്ചേരിയില്‍ വീടിന് മുകളില്‍ തെങ്ങ് വീണു

കാഞ്ഞങ്ങാട്: മഴ മേഘങ്ങള്‍ മാറി നിന്ന ദിവസങ്ങള്‍ക്ക് അറുതി വരുത്തി കൊണ്ട് ചൊവ്വാഴ്ച വൈകീട്ടോടെ കാഞ്ഞങ്ങാടിനെയും പരിസര പ്രദേശങ്ങളെയും കുളിരണിയിച്ചും ഞെട്ടിച്ചും കനത്ത മഴയാണ് പെയ്തത്. തുടര്‍ന്ന് നാശ നഷ്ടങ്ങളും നഗരത്തിലും പരിസര പ്രദേശങ്ങളിലുമുണ്ടായി. വെള്ളിക്കോത്ത് മരം പൊട്ടി വീണു. കരിച്ചേരി പെരളത്ത് രത്‌നാകരന്റെ വീടിന് മുകളില്‍ തെങ്ങ് വീണു. വീട്ടില്‍ ആളുകള്‍ ഇല്ലാത്തതിനാല്‍ വന്‍ ദുരന്തമൊഴിവായി. കനത്ത മഴയാണ് കാഞ്ഞങ്ങാടും പരിസര പ്രദേശത്തും ചൊവ്വാഴ്ച വൈകീട്ടോടെ പെയ്തത്.

Post a Comment

0 Comments