അപകട മെഴിയാതെ കെ.എസ്.ടി.പി റോഡ്; മഴക്കാലത്ത് അമിത വേഗത വില്ലനാകുന്നു

അപകട മെഴിയാതെ കെ.എസ്.ടി.പി റോഡ്; മഴക്കാലത്ത് അമിത വേഗത വില്ലനാകുന്നു


കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്-കാസര്‍കോട് കെ.എസ്.ടി.പി റോഡ് വീണ്ടും അപകട തുരുത്തായി മാറുന്നു. എത്ര മരണങ്ങളാണ് കാഞ്ഞങ്ങാട്-കാസര്‍ കോട് കെ.എസ്.ടി.പി റോഡില്‍ സംഭവിച്ചത് എന്ന് പറയാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. ഇന്നലെ അമിത വേഗതയില്‍ വന്ന കാറാണ് അഭിലാഷ് എന്ന ഒരു കുടുംബത്തിന്റെ മൊത്തം പ്രതീക്ഷയായി വന്ന ചെറുപ്പാക്കാരന്റെ ജീവ നെടുത്തത്. അമിത വേഗതയില്‍ വന്ന കാറാണ് വേഗത കുറഞ്ഞ് സാധാരണ നിലയില്‍ വന്ന അഭിലാഷിന്റെ ബൈക്കിനിടിക്കുകയായിരുന്നു. അമിത വേഗതയില്‍ വന്ന കാര്‍ തെന്നി അഭിലാഷിന്റെ ബൈക്കിനിടിക്കുകയായിരുന്നു. മെക്കാഡം ടാര്‍ ചെയ്തിരിക്കുന്ന കെ.എസ്.ടി.പി റോഡില്‍ ഇനി മഴക്കാലം വരുന്നതോടെ യാത്ര ദുഷ്‌കരമാവും. വേഗതയിലാണ് പോകുന്നതെങ്കില്‍ അപകടം പതിയിരിക്കുകയാണ് കെ.എസ്.ടി.പി റോഡില്‍. ഫലപ്രദമായ ഗതാഗത നിയന്ത്രണ സംവിധാനം ഇപ്പോഴും കെ.എസ്.ടി.പി റോഡുകളിലില്ല. നേരത്തെ മോട്ടോര്‍ വാഹന വകുപ്പ് സി.സി.ടി.വി എല്ലായിടത്തും സ്ഥാപിക്കുമെന്ന് പറഞ്ഞിരുന്നു വെങ്കിലും അതും ചെയ്തിട്ടില്ല. ഇതോടെ മഴക്കാലത്ത് വേഗത കൂടുന്നതും ഡ്രൈവിംഗിലെ അശ്രദ്ധയും അപകടം വരുത്തി വെക്കുന്നു. രാത്രി കാലങ്ങളിലെ അമിത വേഗതയിലുള്ള ഡ്രൈവിംഗ് ഇനിയും അപകടങ്ങള്‍ വരുത്തി വെക്കും.

Post a Comment

0 Comments