'പുഴയുടെ അഴകുള്ള' കാഞ്ഞങ്ങാട്ടെ കെ.എസ്.ടി.പി റോഡ്

'പുഴയുടെ അഴകുള്ള' കാഞ്ഞങ്ങാട്ടെ കെ.എസ്.ടി.പി റോഡ്


കാഞ്ഞങ്ങാട്: ചൊവ്വാഴ്ച പെയ്ത കനത്ത മഴയില്‍ കെ.എസ്.ടി.പി റോഡ് പ്രവര്‍ത്തിയുടെ മുഴുവന്‍ അശാസ്ത്രീയതയും പുറത്ത് കാണുന്ന രൂപത്തിലാണ് കാര്യങ്ങള്‍ ആയിതീര്‍ന്നിരിക്കുന്നത്. നഗരത്തിലെ മുഴുവന്‍ റോഡും വെള്ളത്തിനടിയിലായി. ഇതോടെ കെ.എസ്.ടി.പി റോഡി ന്റെ ദുരവസ്ഥ വ്യക്തമാക്കി സോഷ്യല്‍ മീഡിയയില്‍ ട്രോളും പിറന്നു. വെള്ളം കെട്ടി നില്‍ക്കുന്ന കെ.എസ്.ടി.പി റോഡിന്റെ പടമിട്ട് പുഴയോരഴകുള്ള കാഞ്ഞങ്ങാട്ടെ കെ.എസ്.ടി.പി റോഡ് എന്ന് പറഞ്ഞ് വെള്ളം നിറഞ്ഞ് നില്‍ക്കുന്ന റോഡിനെ ട്രോളി സോഷ്യല്‍ മീഡിയയിലൂടെ വെള്ളം നിറഞ്ഞ് നില്‍ക്കുന്ന റോഡ് ഇങ്ങനെ ഒഴുകുകയാണ്.

Post a Comment

0 Comments