കുമ്പള; ബന്തിയോട്ടെ കടമുറിയില്‍ താമസിക്കുന്ന രാജസ്ഥാന്‍ സ്വദേശിയുടെ പണവും മൊബൈല്‍ഫോണും കവര്‍ച്ച ചെയ്തു. രാജസ്ഥാന്‍ സ്വദേശിയായ അസില്‍ ഹുസൈലിന്റെ 30,000 രൂപയും രണ്ട് മൊബൈല്‍ ഫോണുമാണ് മോഷണം പോയത്. ബന്തിയോട് സര്‍വീസ് സ്റ്റേഷന് സമീപത്തെ കടമുറിയിലാണ് അസില്‍ താമസിക്കുന്നത്. ചൊവ്വാഴ്ച രാത്രി കടമുറിയുടെ ഷട്ടര്‍ പകുതി താഴ്ത്തി അസില്‍ ഈ മുറിയില്‍ ഉറങ്ങാന്‍ കിടന്നെങ്കിലും ശക്തമായ മഴയെ തുടര്‍ന്ന് വെള്ളം അകത്തേക്ക് തെറിക്കുന്നതിനാല്‍ യുവാവ് മുകള്‍ നിലയിലുള്ള സുഹൃത്തിന്റെ മുറിയില്‍ പോയി ഉറങ്ങി. ബുധനാഴ്ച രാവിലെ കടമുറിയിലേക്ക് തിരിച്ചെത്തിയപ്പോഴാണ് പണവും മൊബൈല്‍ഫോണും മോഷണം പോയതായി കണ്ടെത്തിയത്. ഇതുസംബന്ധിച്ച് അസില്‍ കുമ്പള പോലീസില്‍ പരാതി നല്‍കി.
0 Comments