പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് 7000 രൂപ വീതം പിഴ
Wednesday, July 10, 2019
കാസര്‍കോട്;പ്രതിയെ കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിനിടെ പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയ കേസിലെ പ്രതികളെ കോടതി 7000 രൂപ വീതം പിഴയടക്കാന്‍ ശിക്ഷിച്ചു.ആദൂര്‍ കൊളക്കമൂലയിലെ സയ്യിദ് മുഹമ്മദ്, ആദൂരിലെ അഹമ്മദ് ജംഷീര്‍, ബേക്കല്‍ മൂലയിലെ ഷാഹുല്‍ ഹമീദ്, പയങ്ങാടിയിലെ എ പി ബിലാല്‍, ആദൂര്‍ കുന്നിലക്കണ്ടത്തെ കെ ആഷിഖ്, ബേക്കല്‍ കുറിച്ചിക്കുന്നിലെ മുഹമ്മദ് ജംഷീര്‍, കൊളക്കമൂലയിലെ സയ്യിദ് ഹുസൈന്‍ എന്നിവരെയാണ് കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതി ശിക്ഷിച്ചത്. 2008ല്‍ കെ എസ് ആര്‍ ടി സി ബസ് തടഞ്ഞ കേസിലെ പ്രതിയായ ആദൂര്‍ പയങ്ങാടിയിലെ സാബിതിനെ അറസ്റ്റ് ചെയ്യാന്‍ 2019 മാര്‍ച്ച് 17ന് എത്തിയ പോലീസ് സംഘത്തെ തടയുകയും കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയതുവെന്നാണ് കേസ്.
0 Comments