വെള്ളിയാഴ്‌ച, ജൂലൈ 12, 2019
പിലിക്കോട്: സുകന്യ സമൃദ്ധി പദ്ധതിയില്‍ പോസ്റ്റ് ഓഫീസില്‍ അടക്കാന്‍ നല്‍കിയ തുക വെട്ടിച്ച വനിതാ പോസ്റ്റ് മാസ്റ്റര്‍ക്കെതിരെ കേസ്.
പിലിക്കോട് ബ്രാഞ്ച് പോസ്റ്റ് ഓഫീസിലെ പോസ്റ്റ് മാസ്റ്റര്‍ കെ.വി.ലീമയ്ക്കെതിരെയാണ് ചന്തേര പോലീസ് കേസെടുത്തത്. നീലേശ്വരം പോസ്റ്റല്‍ ഇന്‍സ്പെക്ടര്‍ മലപ്പുറം സ്വദേശി കെ.ഇസ്മയിലിന്റെ പരാതിയിലാണ് കേസ്. 2012 ജൂലൈ 30 മുതല്‍ 2018 ഡിസംബര്‍ 19 വരെയുള്ള കാലയളവില്‍ സുകന്യ സമൃദ്ധി പദ്ധതി അക്കൗണ്ടിലേക്ക് അടക്കേണ്ട പണമാണ് ഇവര്‍ വെട്ടിച്ചത്. പെണ്‍കുട്ടികളുടെ സുരക്ഷയ്ക്കുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചതു മുതല്‍ പോസ്റ്റ് ഓഫിസ് പരിധിയിലെ അമ്മമാര്‍ അടക്കാന്‍ നല്‍കിയ തുകയാണ് ഇവര്‍ അടക്കാതിരുന്നത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ