കാസര്‍കോട്: എം ഡി എം എ മയക്കുമരുന്ന് കടത്തിനിടെ കാറുമായി യുവാവ് പോലീസ് പിടിയിലായി. നുള്ളിപ്പാടി രിഫായി മന്‍സിലിലെ റാബിയത്തിനെ (32)യാണ് കാസര്‍കോട് ടൗണ്‍ എസ് ഐ മെല്‍വിന്‍ ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. ചൊവ്വാഴ്ച വൈകിട്ടോടെ നുള്ളിപ്പാടിയില്‍ വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് സംഘം റാബിയത്ത് ഓടിതച്ചുവരികയായിരുന്ന കാര്‍ തടയുകയും 280 ഗ്രാം എം ഡി എം എ മയക്കുമരുന്ന് പിടികൂടുകയുമായിരുന്നു. യുവാവ് സഞ്ചരിക്കുകയായിരുന്ന സ്വിഫ്റ്റ് കാര്‍ പോലീസ് പിടികൂടി.പഞ്ചസാരയോട് സാമ്യമുള്ള ഈ മയക്കുമരുന്നിന് ലഹരി ഇരട്ടിയാണ്. അന്താരാഷ്ട്രവിപണിയില്‍ ലക്ഷങ്ങള്‍ വിലമതിക്കും. എം ഡി എം എ മയക്കുമരുന്ന് ചൂടാക്കുന്നതിനുള്ള കുപ്പിക്കഷ്ണവും കണ്ടെത്തിയിട്ടുണ്ട്.
എം ഡി എം എ മയക്കുമരുന്ന് കടത്തിനിടെ കാറുമായി യുവാവ് പിടിയില്‍

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ