വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ പിഞ്ചുകുഞ്ഞിന്റെ സ്വര്‍ണമാല കവര്‍ന്ന കേസില്‍ രണ്ടുപ്രതികള്‍ അറസ്റ്റില്‍
കാസര്‍കോട്; വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ പിഞ്ചുകുഞ്ഞിന്റെ സ്വര്‍ണമാല കവര്‍ന്ന കേസിലെ രണ്ടുപ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.മഞ്ചേശ്വരം പാവൂരിലെ അബ്ദുല്‍ സലീം(42), ഉപ്പള പത്വാടിയിലെ ശാഹുല്‍ ഹമീദ്(42) എന്നിവരെയാണ് വിദ്യാനഗര്‍ എസ് ഐ വി പി വിപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ചെങ്കള ബംബ്രാണിയിലെ ശഫീഖ് - അസ്മിന്‍ ആഇശ ദമ്പതികളുടെ മകളായ മറിയം ജസീലയുടെ ഒന്നരപ്പവന്റെ സ്വര്‍ണമാല കവര്‍ന്ന കേസിലാണ് അറസ്റ്റ്. കുഞ്ഞ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കെ എ 19 എക്സ് 5262 നമ്പര്‍ പാഷന്‍ പ്ലസ് ബൈക്കിലെത്തിയ അബ്ദുല്‍സലീം മാല തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു. സലീം ബൈക്കില്‍ സഞ്ചരിക്കുന്നസി സി ടി വി ദൃശ്യം പുറത്തുവന്നതോടെയാണ് പ്രതിയെ പോലീസ് തിരിച്ചറിഞ്ഞത്. സലീമിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ മാല വില്‍ക്കാനെല്‍പ്പിച്ചത് ശാഹുല്‍ ഹമീദിനെയാണെന്ന് പോലീസിനോട് സമ്മതിച്ചു. ഇതോടെ ശാഹുല്‍ ഹമീദിനെയും കേസില്‍ പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതോടെ കൂടുതല്‍ കേസുകള്‍ക്കും തുമ്പായിട്ടുണ്ട്. കുമ്പള ബംബ്രാണയിലെ നസീമയുടെ കുട്ടിയുടെ സ്വര്‍ണമാല തട്ടിയെടുത്തകേസിലും രണ്ടുപേരും പ്രതികളാണ്. ഉപ്പളയിലെ ജ്വല്ലറിയില്‍ ഇവര്‍ വില്‍പ്പന നടത്തിയ രണ്ട് സ്വര്‍ണമാലകളും പോലീസ് കണ്ടെടുത്തു. അബദുല്‍ സലീം കാസര്‍കോട്, മഞ്ചേശ്വരം, കുമ്പള, കര്‍ണാടക എന്നിവിടങ്ങളിലെ നിരവധി തട്ടിപ്പുകേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. പ്രതികളെ കാസര്‍കോട് കോടതി റിമാന്‍ഡ് ചെയ്തു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ