കുട്ടികൾ വാഹനമോടിച്ച് അപകടമുണ്ടാക്കിയാൽ രക്ഷിതാക്കൾക്ക് ശിക്ഷ; മോട്ടോർ വാഹന ബിൽ പാസാക്കി

കുട്ടികൾ വാഹനമോടിച്ച് അപകടമുണ്ടാക്കിയാൽ രക്ഷിതാക്കൾക്ക് ശിക്ഷ; മോട്ടോർ വാഹന ബിൽ പാസാക്കി

ന്യൂഡൽഹി: റോഡ് സുരക്ഷ കർക്കശമാക്കി മോട്ടോർ വാഹന ബിൽ ഭേദഗതിക്ക് ലോക്സഭയുടെ അംഗീകാരം. പുതിയ ഭേദഗതികൾ സംസ്ഥാന സർക്കാരുകളുടെ അവകാശം കവരില്ലെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ച് അപകടമുണ്ടാക്കുമ്പോൾ, രക്ഷിതാക്കളെ ശിക്ഷിക്കുന്ന വ്യവസ്ഥയും ബില്ലിലുണ്ട്. ഇതിനെതിരെ ആർ.എസ്.പിയിലെ എൻ.കെ പ്രേമചന്ദ്രൻ രംഗത്തുവന്നെങ്കിലും ഭേദഗതി അംഗീകരിച്ചില്ല. രക്ഷിതാക്കൾ കുട്ടികൾക്ക് വാഹനത്തിന്‍റെ താക്കോൽ നൽകരുതെന്നും ഗഡ്ക്കരി സഭയിൽ പറഞ്ഞു.ഓല, ഊബർ തുടങ്ങിയ ഓൺലൈൻ ടാക്സി സർവ്വീസുകളെയും മോട്ടോർ വാഹന നിയമത്തിന്‍റെ പരിധിയിൽ കൊണ്ടുവന്നു. അപകടങ്ങൾ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബില്ലിൽ ഭേദഗതി കൊണ്ടുവന്നതെന്ന് മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്നും ബില്ലിൽ വ്യവസ്ഥയുണ്ട്. അതേസമയം ഡ്രൈവർമാർക്ക് വിദ്യാഭ്യാസയോഗ്യത മാനദണ്ഡമാക്കണമെന്ന വ്യവസ്ഥ ഒഴിവാക്കിയിട്ടുണ്ട്.

Post a Comment

0 Comments