കാഞ്ഞങ്ങാട്: രാജ്യത്തിന്റെ സാങ്കേിതക തികവ് ആകാശത്തോളം ഉയര്‍ന്ന ചന്ദ്രയാന്‍ ദൗത്യ സംഘത്തില്‍ പങ്കാളിയായി നീലേശ്വരം സ്വദേശിയും. നീലേശ്വരകാരന്‍ വി സനോജ് ആണ് ചന്ദ്രയാന്‍ ദൗത്യസംഘത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ചന്ദ്രയാന്‍ ദൗത്യ സംഘത്തില്‍ നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരര്‍കാവിലെ സ്ഥാനികന്‍ നാരായണ കാരണവരുടെ മകന്‍ വി സനോജ് എന്ന എഞ്ചനീയര്‍ കൂടി പങ്കാളിയായിരുന്നു. നീലേശ്വരം രാജാസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നും എസ്.എസ്.എല്‍.സി പഠനം പൂര്‍ത്തിയാക്കിയ ശേഷം കാഞ്ഞങ്ങാട് നിത്യാനന്ദ പോളി ടെക്‌നിക്കിലും തുടര്‍ന്ന് തിരുവനന്തപുരം ശ്രീ ചിത്തിര എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും എഞ്ചിനീയറിംഗില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ശേഷമാണ് സ നോജ് ഐ.എസ്.ആര്‍.ഒയില്‍ പ്രോഗ്രാം എഞ്ചിനിയറായി ചേര്‍ന്നത്.
സ്‌കൂള്‍ പഠന കാലത്ത് തന്നെ ശാസ്ത്ര വിഷയങ്ങളില്‍ സനോജ് ഏറെ തല്‍പരനായിരുന്നു. സ്‌കൂള്‍ വിട്ടയടുന്‍ അവധി ദിവസങ്ങളില്‍ പടന്നക്കാ ട്ടെ പിതാവിന്റെ വര്‍ക്ക് ഷോപ്പിലായിരിക്കും സ നോജി ന്റെ മുഴുവന്‍ സമയ പ്രവര്‍ത്തനവും. അച്ഛന്‍ വര്‍ക്ക് ഷോപ്പി ലെ സ്പാനറില്‍ നിന്ന് കിട്ടിയ ഊര്‍ജമാണ് ലോകത്തെ വിസ്മയിപ്പിച്ച ചന്ദ്രയാന്‍ ദൗത്യത്തിലും സ നോജിന് ആവേശം പകര്‍ന്നത്.
ചന്ദ്രയാന്‍ ദൗത്യത്തിന് സഹായ റോക്കറ്റ് സംവിധാനത്തിന്റെ പ്രവര്‍ത്തന വിജയത്തിലാണ് താന്‍ പങ്കാളിയായത് എന്നും പ്രോഗ്രാം പ്രോജക്ടുമായി ബന്ധ പ്പെട്ട് കൂടുതല്‍ ജോലി തിരക്കിലാണെന്നും ചന്ദ്രയാന്‍ ദൗത്യ ത്തെക്കുറിച്ച് അ ന്വേഷിക്കാനായി വിളിച്ച സമയത്ത് സ നോജ് കൂട്ടി ചേര്‍ത്തു. ലക്ഷ്മിയാണ് സ നോജിന്റെ അമ്മ. ഭാര്യ: സുജ, മക്കള്‍: ആഗ്‌മേയ, ആരുഷ്
0 Comments