വ്യാഴാഴ്‌ച, ജൂലൈ 25, 2019
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തില്‍ ഗതാഗത പരിഷ്‌ക്കരണം ഏര്‍പ്പെടുത്തുന്നു. ആഗസ്ത് 15 മുതല്‍ പ്രാബല്യത്തില്‍ വരത്തക്കവിധം സമഗ്രമായ പരിഷ്‌ക്കാരമാണ് വരാന്‍ പോവുന്നത്. പൊതു ജനങ്ങള്‍ക്കും നിലവിലെ സംവിധാനത്തിലെ പോരായ്മയും വരുത്തേണ്ടുന്ന മാറ്റങ്ങളെയും കുറിച്ച് അഭിപ്രായം രേഖപ്പെടുത്താ മെന്നും നഗരസഭ ചെയര്‍മാന്‍ വി.വി ര മേശന്‍ എഫ്.ബി പോസ്റ്റിലൂ ടെ അറിയിച്ചു. ക്രിയാത്മകമായ പ്രതികരണങ്ങള്‍ പ്രതീക്ഷിക്കുന്നതായും ചെയര്‍മാന്‍ അറിയിച്ചു. ഗതാഗത പരിഷ്‌കരണ സംബന്ധമായും ചേര്‍ന്ന യൂനിയന്‍ പ്രതിനിധികളുമായുള്ള പടവും അ ദ്ദേഹം എഫ്.ബിയില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ