ചെര്‍ക്കള-കല്ലടുക്ക റോഡ് നാലാംദിവസവും അടച്ചിട്ട നിലയില്‍; യാത്രാദുരിതം രൂക്ഷം
ബദിയടുക്ക; ചെര്‍ക്കള-കല്ലടുക്ക റോഡ് ഗതാഗതത്തിന് ഇനിയും തുറന്നുകൊടുത്തില്ല. നാലാംദിവസവും റോഡ് അടച്ചിട്ട നിലയിലാണ്. റോഡരികിലെ കുന്നിന്‍ ചെരിവില്‍ നിന്നുള്ള മണ്ണിടിച്ചില്‍ പതിവായതോടെയാണ് ഇതുവഴിയുള്ള വാഹനഗതാഗതം അധികൃതര്‍ താത്കാലികമായി നിരോധിച്ചിരിക്കുന്നത്. റോഡ് നവീകരണത്തിന്റെ ഭാഗമായി ചെര്‍ക്കള-കല്ലടുക്ക റൂട്ടിലെ കരിമ്പിലയില്‍ കുന്നിടിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇവിടെ വിള്ളലുണ്ടാവുകയും മഴ നത്തതോടെ റോഡിലേക്ക് മണ്ണിടിഞ്ഞുവീണ് തുടങ്ങുകയുമായിരുന്നു. മുന്നുദിവസം മുമ്പുണ്ടായ കനത്ത മഴയിലാണ് ആദ്യം മണ്ണിടിഞ്ഞത്. വെള്ളിയാഴ്ചയും മണ്ണിടിച്ചില്‍ തുടരുന്നു. കുന്നിന്‍മുകളിലെ മരങ്ങളില്‍ നിന്നുള്ള വേരുകള്‍ പടര്‍ന്നതാണ് വിള്ളലിനും മണ്ണിടിച്ചലിനും കാരണമെന്ന് അധികൃതര്‍ പറയുന്നു. ഇതേ തുടര്‍ന്ന് മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനുള്ള നടപടികളുമായി അധികൃതര്‍ മുന്നോട്ടുപോകുകയാണ്.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ