വെള്ളിയാഴ്‌ച, ജൂലൈ 26, 2019
നീലേശ്വരം:  ബസ് യാത്രയ്ക്കിടെ അബോധാവസ്ഥയിലായ  ഒന്നരവയസുള്ള കുട്ടിയെ ആശുപത്രിയിലെത്തിച്ച് ജീവനക്കാര്‍ മാതൃകയായി.  യാത്രക്കാര്‍ പകച്ചുനിന്ന സമയത്ത്  ബസ് ആശുപത്രിയിലേക്ക് വിട്ട്  ഡ്രൈവറും കണ്ടക്ടറും കുഞ്ഞിന്റെ ജീവന്‍ രക്ഷപ്പെടുത്തുകയായിരുന്നു.  വ്യാഴാഴ്ച  ഉച്ചക്ക്  കൊന്നക്കാട്ട് നിന്നും കാഞ്ഞങ്ങാട്ടേക്ക് പോവുകയായിരുന്ന മൂകാംബിക ബസ് ചായ്യോം ബസാറില്‍ എത്തിയപ്പോഴാണ് ഒന്നരവയസ്സുള്ള കുട്ടി അസ്വസ്ഥതപ്രകടിപ്പിച്ചത്. ഉടന്‍ തന്നെ അബോധാവസ്ഥയിലാവുകയും ചെയ്തു.

ഉടന്‍ ഡ്രൈവര്‍ ശിവപ്രസാദ്, കണ്ടക്ടര്‍ റോബിന്‍, ക്ലീനര്‍ ഉണ്ണി എന്നിവര്‍ ഇടപെട്ട് ബസ് നീലേശ്വരം വള്ളിക്കുന്നിലെ താലൂക്ക് ആശുപത്രിയിലെത്തിക്കുകയും തുടര്‍ന്ന് പ്രാഥമിക ശുശ്രൂഷ നല്‍കി കാഞ്ഞങ്ങാട്ടെ സ്വാകാര്യ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ബസ് ജീവനക്കാരുടെ സമയോചിത ഇടപെടലാണ് കുട്ടിയുടെ ജീവന്‍ രക്ഷപ്പെടാന്‍ കാരണം. ബസിലുണ്ടായിരുന്ന യാത്രക്കാരും നാട്ടുകാരും ജീവനക്കാരെ അഭിനന്ദിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ