വെള്ളിയാഴ്‌ച, ജൂലൈ 26, 2019
ബദിയടുക്ക ഗ്രാമപഞ്ചായത്തിലെ കന്യാപ്പടിയില്‍ സഹോദരങ്ങള്‍ പനി ബാധിച്ച് മരിക്കാനിടയായ സംഭവത്തില്‍  സംസ്ഥാന ആരോഗ്യ വകുപ്പിലെ വിദഗ്ധ സംഘം സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തി.   സാമ്പിളുകള്‍ ശേഖരിച്ചു.  സ്റ്റേറ്റ്  എപിഡെമിയോളജിസ്റ്റ്  ഡോ.എ.സുകുമാരന്റെ നേതൃത്വത്തിലാണ് സംഘം ജില്ലയിലെത്തിയത്. മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ മൈക്രോബയോളജിസ്റ്റ് അനൂപ് ജയറാം, എപിഡെമിയോളജിസ്റ്റ് ഡോ. റോബിന്‍ എസ,് ജില്ലാ മെഡിക്കല്‍ ഓഫീസിലെ ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ആരതീ രഞ്ജിത് ജില്ലാഎപിഡെമിയോളജിസ്റ്റ് ഫ്‌ളോറിജോസഫ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.പുത്തിഗെ മുഗു റോഡില്‍ കുട്ടികള്‍ താമസിച്ചിരുന്ന സ്ഥലത്തെ വെള്ളം, മണ്ണ്   പൂച്ച, ആട് ഉള്‍പ്പടെയുള്ള വളര്‍ത്ത് മൃഗങ്ങളുടെ  രക്തസാമ്പിള്‍ എന്നിവ ശേഖരിച്ചു വിവിധ തലങ്ങളില്‍ ലബോറട്ടറി പരിശോധന നടത്തും.നിലവില്‍ ജനങ്ങള്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും രോഗകാരിയേതെന്നും അതിന്റെ ഉറവിടം എവിടെയെന്നും കണ്ടെത്താനുള്ള പരിശോധനകളാണ് നടത്തുന്നതെന്ന് ഡോ.എ.സുകുമാരന്‍ പറഞ്ഞു. മണിപ്പാല്‍  ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ച  സാമ്പിളിന്റെപരിശോധനാഫലം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ