ശനിയാഴ്‌ച, ജൂലൈ 27, 2019
ബന്തിയോട്: കലാ സാഹിത്യ രംഗത്ത് രണ്ട് പതിറ്റാണ്ട് പിന്നിടുന്ന സാഹിത്യോത്സവുകളുടെ ഇരുപത്തിയാറാമത്  എസ് എസ്  എഫ് ഉപ്പള ഡിവിഷൻ സാഹിത്യോത്സവ്  ഓഗസ്റ്റ് 17 ,18 തിയ്യതികളിൽ ചേവാറിൽ വെച്ച് നടക്കും. 6 വിഭാഗങ്ങളിലായി  118 മത്സര ഇനങ്ങളിൽ ഡിവിഷനിലെ 36 യൂണിറ്റുകളിൽ നിന്ന് പ്രതിഭാത്വം തെളിയിച്ച  300 ലധികം പ്രതിഭകൾ നാലാം ഘട്ട സാഹിത്യോത്സവിൽ മത്സരിക്കും . പ്രസ്തുത പരിപാടിയുടെ  പ്രഖ്യാപനവും സ്വാഗതസംഘം രൂപീകരണ കൺവെൺഷൻ ഡിവിഷൻ പ്രസിഡന്റ ഇബ്രാഹിം ഖലീൽ മദനിയുടെ അദ്ധ്യക്ഷതയിൽ എസ് വൈ എസ് ജില്ലാ സെക്രട്ടറി സിദ്ധീഖ് സഖാഫി ആവളം ഉദ്‌ഘാടനം ചെയ്തു.

അബ്ദുറഹീം സഖാഫി ചിപ്പാർ വിഷയാവതരണം നടത്തി. സുന്നി മാനേജ്മെന്റ് അസോസിയേഷൻ ഉപ്പള സോൺ സെക്രട്ടറി റസാഖ് മദനി ബായാർ പ്രഖ്യാപനം നടത്തി. യൂസുഫ് സഖാഫി കനിയാല, അലങ്കാർ മുഹമ്മദ് ഹാജി,ആദം മുസ്ലിയാർ ആവള, ഹമീദ് സഖാഫി മേർക്കള, മുസ്ത്വഫ മുസ്ലിയാർ കയർക്കട്ട,നംഷാദ് ബേക്കൂർ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സൈനുദ്ധീൻ സുബൈകട്ട സ്വാഗതവും അസീസ് സഖാഫി ചേവാർ നന്ദിയും പറഞ്ഞു.

സ്വാഗത സംഘം ചെയർമാൻ: ബാപ്പുഞ്ഞി ചേവാർ ജനറൽ കണ്വീനർ: അസീസ് സഖാഫി ചേവാർ വൈസ് ചെയർമാൻമാർ: അന്തുഞ്ഞി ചേവാർ (ഫുഡ് & അക്കമഡേഷൻ) ബശീർ ചേവാർ (ലൈറ്റ് & സൗണ്ട് ) ശരീഫ് സഅദി ചിന്നമുഗർ (പബ്ലിസിറ്റി) ആദം മുസ്ലിയാർ ആവള (ഫിനാൻസ്) സിദ്ധീഖ് പാച്ചാണി (സ്റ്റേജ് & ഡെക്കറേഷൻ) നാസർ ഹേരൂർ (മീഡിയ)അബ്ദുറഹ്മാൻ ചിന്നമുഗർ ( വളണ്ടിയർ ) കണ്വീനർമാർ: അലി ചേവാർ, മജീദ് സഅദി സുബൈകട്ട, റൈഷാദ് സുബൈകട്ട, മൊയ്തീൻ സൈനി ചിന്നമുഗർ ,അബ്ബാസ് ചിന്നമുഗർ, ഖലീൽ ചേവാർ, ബദ്റുൽ മുനീർ കൊക്കച്ചാൽ എന്നിവരെ തെരെഞ്ഞെടുത്തു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ