കണ്ണൂർ : വീട്ടില്‍ ഒളിഞ്ഞുനോട്ടം പതിവാക്കിയ ചുമട്ടുതൊഴിലാളി ഒടുവില്‍ വീട്ടുകാര്‍ സ്ഥാപിച്ച സി.സി.ടി.വി ക്യാമറയില്‍ കുടുങ്ങി. മയ്യില്‍ പോലീസ് എസ്.ഐ വി.ആര്‍ വിനീഷിന് അധ്യാപക ദമ്പതിമാര്‍ നല്‍കിയ പരാതിയില്‍ കേസെടുത്തു. കോട്ടൂര്‍ വെള്ളരിച്ചാലിലെ ലക്ഷ്മണ (54) ന്റെ പേരില്‍ ജാമ്യമില്ലാ വകുപ്പു പ്രകാരം മയ്യില്‍ പോലീസ് കേസെടുത്തു. വീട്ടില്‍ ഒളിഞ്ഞു നോക്കിയെന്നും സ്ത്രീകളെ അപമാനിക്കുന്ന രീതിയില്‍ പെരുമാറിയെന്നുമാണ് കേസ്. ഇയാള്‍ ഒളിവിലാണ്.
ഒളിഞ്ഞുനോട്ടം പതിവായതിനെ തുടര്‍ന്ന് വീട്ടുകാര്‍ സി.സി.ടി.വി ക്യാമറ സ്ഥാപിക്കുകയായിരുന്നു. അതില്‍ ഇയാള്‍ ഒളിഞ്ഞു നോക്കുന്ന ദൃശ്യം പതിഞ്ഞു. ദൃശ്യം സഹിതമാണ് ദമ്പതികള്‍ മയ്യില്‍ പോലീസില്‍ പരാതി നല്‍കിയത്. ലക്ഷ്മണനെ തേടിയുള്ള പോലീസ് പരിശോധന ഊര്‍ജിതമാക്കി.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ