ഓർമ്മ പൂക്കൾ കൂട്ടായ്മ ചികിത്സാ ധനസഹായം കൈമാറി
കാഞ്ഞങ്ങാട്: അജാനൂർ ഗവൺമെന്റ് ഫിഷറീസ് സ്കൂളിലെ 1993 - 94 ബാച്ച് പൂർവ്വ വിദ്യാർത്ഥികളുടെ 'ഓർമ്മ പൂക്കൾ കൂട്ടായ്മ' യുടെ ആദ്യ ചികിത്സാ ധനസഹായം അജാനൂർ കടപ്പുറം ഭാസ്കരൻ - രതി എന്നവരുടെ മകളായ പ്രജിനയ്ക്ക് നൽകി. അജാനൂർ കുറുംബ ഭഗവതി ക്ഷേത്രത്തിലെ കണ്ണൻ കാരണവർ ധനസഹായം വിതരണം ചെയ്തു. ഓർമ്മ പൂക്കൾ കൂട്ടായ്മ രക്ഷാധികാരി സുജീഷ് എ.കെ അധ്യക്ഷത വഹിച്ചു. കുറുംബ ഭഗവതി ക്ഷേത്ര അധ്യക്ഷൻ എ.ആർ.രാമകൃഷ്ണൻ, രാജേഷ് കെ, നദീം റഹ്മാൻ തുടങ്ങിയവർ പ്രസംഗിച്ചു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ