തിങ്കളാഴ്‌ച, ജൂലൈ 29, 2019
കാസർകോട്: എസ് കെ എസ് എസ് എഫ് കാസർകോട് ജില്ലാ കമ്മിറ്റിയുടെ കീഴിൽ
സ്സോഷ്യല്‍ മീഡിയയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ മീഡിയ വിംഗിന്റെ ജില്ലാ സമ്മേളനം ആഗസ്റ്റ് 17 ന് കാസർകോട്ട് വെച്ച് നടത്താൻ മീഡിയ വിംഗ് ജില്ലാ സമിതി ഭാരവാഹികളുടെ യോഗത്തിൽ തീരുമാനിച്ചു, പരിപാടിയുടെ പ്രചാരണത്തിന്റെ ഭാഗമായി ഓരോ മേഖലയിൽ നിന്നും 10 പേരെ തെരഞ്ഞെടുത്ത് സമ്മേളന സന്ദേശ കൈ മാറ്റം നടത്തും , ക്യാമ്പസുകളിൽ ബോധവൽകരണ സംഗമം ,എന്നിങ്ങനെ വിവിധ കർമ്മ പരിപാടികൾ സംഘടിപ്പിക്കും ഇതു സംബന്ധമായ യോഗത്തിൽ ജില്ലാ ചെയർമാൻ ഇർഷാദ് ഹുദവി ബെദിര അദ്ധ്യക്ഷനായി , എസ് കെ എസ് എസ് എഫ് ജില്ലാ ഒർഗനൈസിംങ്ങ് സെക്രട്ടറി പി.എച്ച് അസ്ഹരി ആദുർ ഉദ്ഘാടനം ചെയ്തു, ആക്ടിംങ്ങ് കൺവീനർ എ ബി എസ് ആരിക്കാടി സ്വാഗതം പറഞ്ഞു,
 അബ്ദു റഹ്മാൻ തൊട്ടി  വിഷയമവതരിപ്പിച്ചു, മൂസൽ ഫൈസി, പ്രാർത്ഥന നടത്തി,  അബ്ദുൽ ഖാദർ യമാനി, ശക്കീർ കാഞ്ഞങ്ങാട്, താജുദ്ധീൻ ദാറടക്കം, ഹസീബ് മൊഗ്രാൽ,   അബ്ദുൽ ഗഫൂർ നെല്ലിക്കട്ട, , ഹക്കിം അറന്തോട് തുടങ്ങിയവർ സംബന്ധിച്ചു

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ