വിട്ടുമാറാത്ത അസുഖം; യുവാവ് തൂങ്ങിമരിച്ച നിലയില്‍
ബദിയടുക്ക: വിട്ടുമാറാത്ത അസുഖത്തില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. ബദിയടുക്ക മൗവ്വാര്‍ സ്വദേശിയും നീര്‍ച്ചാലിന് സമീപം ഏണിയാര്‍പ്പിലെ വാടക വീട്ടില്‍ താമസക്കാരനുമായ പ്രകാശിനെ(37)യാണ് ഞായറാഴ്ച വീട്ടിനകത്തെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൂലിതൊഴിലാളിയായിരുന്ന പ്രകാശ് ആറ് മാസത്തോളമായി വയറുവേദനക്ക് ചികിത്സ നടത്തിവരികയായിരുന്നു. മരുന്ന് മുടങ്ങാതെ കഴിച്ചിട്ടും അസുഖം മാറാത്തതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യയെന്ന് കരുതുന്നു. വൈകിട്ട് ഭാര്യ ഗീത മരുന്ന് വാങ്ങാന്‍ ആശുപത്രിയിലേക്ക് പോയിരുന്നു. തിരിച്ചെത്തിയപ്പോഴാണ് പ്രകാശനെ തൂങ്ങിയ നിലയില്‍ കണ്ടത്. ഗീത നിലവിളിച്ചതിനെ തുടര്‍ന്ന് പരിസരവാസികളെത്തി കയര്‍ മുറിച്ച് പ്രകാശനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബദിയടുക്ക പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. രാമകൃഷ്ണ-ലീലാവതി ദമ്പതികളുടെ മകനാണ്. മക്കള്‍: ശാംവി, ജഗന്‍. സഹോദരങ്ങള്‍: ജയന്ത, ഗിരീഷ, ഗീത.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ