യാത്രാദുരിതത്തിന് താത്കാലിക പരിഹാരം; ബദിയടുക്ക-പെര്‍ള റൂട്ടില്‍ ഒരാഴ്ചക്ക് ശേഷം ബസ് സര്‍വീസ് പുനരാരംഭിച്ചു
ബദിയടുക്ക: മണ്ണിടിച്ചിലിനെ തുടര്‍ന്ന് ചെര്‍ക്കള- കല്ലടുക്ക റൂട്ടില്‍ ഒരാഴ്ചയായി നിര്‍ത്തിവെച്ചിരുന്ന ബസ് സര്‍വീസ് പുനരാരംഭിച്ചു. ഇന്നലെ രാവിലെ മുതല്‍ പെര്‍ള മുതല്‍ കരിമ്പില വരേയും ബദിയടുക്ക മുതല്‍ കരിമ്പില വരേയും സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തി. പെര്‍ളയില്‍ നിന്ന് വരുന്ന ആളുകള്‍ കരിമ്പിലയില്‍ ഇറങ്ങി അല്‍പ്പം നടന്ന് ഇപ്പുറത്ത് നിന്നുള്ള ബസുകളെ ആശ്രയിക്കുകയാണ്. ഈ രീതിയിലാണ് യാത്രാക്ലേശത്തിന് പരിഹാരം കണ്ടെത്തിയത്. ഇത് വിദ്യാര്‍ഥികളടക്കമുള്ള യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ക്ക് അല്‍പ്പം അയവുവരുത്തി. ഇരുചക്രവാഹനങ്ങള്‍ക്ക് കടന്നുപോകുന്നതിന് ബുദ്ധിമുട്ടൊന്നുമില്ല. അതേസമയം കരിമ്പിലയില്‍ ഇന്നലെ രാവിലെയും മരം വീണതിനെ തുടര്‍ന്ന് കാറുകള്‍ക്ക് കടന്നുപോകാനായില്ല. ഉച്ചയോടെ മരം നീക്കിയതോടെ ഈ ദുരിതത്തിന് പരിഹാരമായി.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ