സുബൈദ വധക്കേസ് ; മുഖ്യപ്രതിയുടെ ജാമ്യഹരജിയില്‍ ആഗസ്റ്റ് 1ന് വാദം കേള്‍ക്കും
കാസര്‍കോട്: ആയമ്പാറ ചെക്കിപ്പള്ളത്തെ സുബൈദയെ(60) കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുഖ്യ പ്രതി നല്‍കിയ ജാമ്യ ഹരജിയില്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ആഗസ്റ്റ് 1 ന് വാദം കേള്‍ക്കും. മധൂര്‍ പടഌകോട്ടക്കണ്ണിയിലെ അബ്ദുല്‍ ഖാദര്‍ (26) നല്‍കിയ ജാമ്യാപേക്ഷയിലാണ് വാദം കേള്‍ക്കുന്നത്. കേസിലെ മറ്റൊരു പ്രതിയായ പടഌകുതിരപ്പാടിയിലെ ബാവ അസീസ് ഹൈക്കോടതിയിലും ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. അബ്ദുള്‍ ഖാദറിന്റെ ജാമ്യ ഹരജി കഴിഞ്ഞ ദിവസം കോടതി പരിഗണിച്ചിരുന്നുവെങ്കിലും പിന്നീട് മാറ്റിവെക്കുകയായിരുന്നു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ