തിങ്കളാഴ്‌ച, ജൂലൈ 29, 2019
ബേക്കല്‍: ബേങ്ക് ജീവനക്കാരനെയും സുഹൃത്തിനെയും കാണാതായ സംഭവത്തില്‍ പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. പനയാല്‍ സര്‍വ്വീസ് സഹകരണ ബേങ്ക് കോട്ടപ്പാറ ബ്രാഞ്ചിലെ ജീവനക്കാരനായ പാക്കം ചെര്‍ക്കാപാറയിലെ രാഘവന്‍ (40), പെരിയയിലെ ഓട്ടോ ഡ്രൈവറായ രാജന്‍ (40) എന്നിവരെയാണ് ജൂലൈ 25 മുതല്‍ കാണാതായത്. രാജന്റെ ഭാര്യയുടെ പണം കൈമാറിയതുമായി ബന്ധപ്പെട്ട പരാതി ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് ഇരുവരെയും കാണാതായത്. രണ്ടുപേരും കര്‍ണാടകയിലെ ധര്‍മ്മസ്ഥലയില്‍ ഉള്ളതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഈ ഭാഗത്താണ് പോലീസ് അന്വേഷണം.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ