തിങ്കളാഴ്‌ച, ജൂലൈ 29, 2019
കാഞ്ഞങ്ങാട്: ബസ് സ്റ്റാന്റ് പരിസരത്തെ ജ്വല്ലറി കുത്തിതുറന്ന് കവര്‍ച്ച നടത്തിയ സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റു ചെയ്തു. പള്ളിക്കരയില്‍ താമസിക്കുന്ന പയ്യന്നൂര്‍ സ്വദേശി വെറകന്‍ രാധാകൃഷ്ണ (51) നെയാണ് കാഞ്ഞങ്ങാട് ഡി വൈ എസ് പി പി.കെ. സുധാകരന്റെ നേതൃത്വത്തിലുള്ള സ്‌പെഷല്‍ സ്‌ക്വാഡാണ് പിടികൂടിയത്. ബസ് സ്റ്റാന്റിന്റെ വടക്കുഭാഗത്തെ കണ്ണേഴത്ത് ഗോള്‍ഡിന്റെ ഷട്ടര്‍ തകര്‍ത്ത് രണ്ടു ലക്ഷത്തില്‍പരം രൂപയുടെ സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ കവര്‍ച്ച ചെയ്തത്. ബസ് സ്റ്റാന്‍ഡിനു പിന്‍ഭാഗത്തെ സിറ്റി ടീ സ്റ്റാളിലും കവര്‍ച്ച നടന്നിരുന്നു. സമീപത്തെ സ്റ്റാര്‍ ലൈറ്റ് ഇലക്ട്രോണിക്‌സ്, കഞ്ഞിക്കട, മില്‍മ സ്റ്റാള്‍ എന്നിവിടങ്ങളില്‍ കവര്‍ച്ചാ ശ്രമവും നടന്നിരുന്നു. പാലക്കുന്നിലും കടകളുടെ ചുമര്‍ തുരന്നും പൂട്ടു തകര്‍ത്തും നടന്ന കവര്‍ച്ചകളില്‍ ഇയാള്‍ക്കു ബന്ധമുണ്ടോയെന്നും പോലീസ് സംശയിക്കുന്നു

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ