കാഞ്ഞങ്ങാട് : മാണിക്കോത്ത് മുസ്ലിം ജമാഅത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന മിഫ്താഹുൽ ഉലൂം മദ്രറസയിൽ ഈ വർഷം പാർലമെന്റ് രീതിയിൽ ലീഡർ തെരഞ്ഞെടുപ്പ്. മത്സരിക്കുന്ന വിദ്യാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
മദ്രറസ മുഖ്യ ലീഡർ സ്ഥാനാർത്ഥികളായി മുഹമ്മദ് ആശിഖ് എം (പേന)ചിഹ്നത്തിലും, അബ്‌ദുല്ല എം പി (പുസ്തകം) , മുഹമ്മദ് ആഷിഖ് കെ (ബാഗ്), ഡെപ്യൂട്ടി ലീഡർ സ്ഥാനാർത്ഥികളായി മുഹമ്മദ് പി (ബോർഡ്),
മുഹമ്മദ് എം മൈത്രി (കസേര), മുഹമ്മദ് മല്ലമ്പലം (തൊപ്പി ) തുടങ്ങിയവരാണ് വിവിധ ചിഹ്നത്തിൽ മത്സരിക്കാൻ വേണ്ടി നാമ നിർദ്ദേശ പത്രിക സമർപിച്ചത്.
സദർ മുഅല്ലിം ആദം ദാരിമി, മുഹമ്മദലി യമാനി, സുലൈമാൻ മൗലവി, അയ്യൂബ് മൗലവി തുടങ്ങിയവർ ചേർന്ന് നാമ നിർദ്ദേശ പത്രിക സ്വീകരിച്ചു. ആഗസ്ത് 4 ഞായർ രാവിലെ 8മണി മുതലാണ് വേട്ടെടുപ്പ്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ