കൊച്ചി: മോഡി സര്‍ക്കാരിന്റെ ഭരണതുടര്‍ച്ചയില്‍ നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച ആദ്യ ബജറ്റില്‍ ഇന്ധനവില കൂട്ടിയ പ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെ സംസ്ഥാനത്ത് ഇന്ധന വിതരണക്കാരും വില വര്‍ദ്ധിപ്പിച്ചു. സംസ്ഥാനത്ത് പെട്രോളിന് 2.50 രൂപ കൂടിയപ്പോള്‍ ഡീസലിന് കൂടിയത് 2.47 രൂപയായിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ ബജറ്റില്‍ ചുമത്തിയ അധിക നികുതി കൂടാതെ സംസ്ഥാന സര്‍ക്കാരിന്റെ നികുതി കൂടി ചേര്‍ന്നതോടെയാണ് സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും ഇത്ര വില വര്‍ധനവുണ്ടായിരിക്കുന്നത്. പെട്രോളിന് 30 ശതമാനമാണ് സംസ്ഥാന നികുതി. ഡീസലിന് 23 ശതമാനവും. നേരത്തേ് ഇന്ധനവില വര്‍ദ്ധിപ്പിക്കുന്നതിനെതിരേ സംസ്ഥാനം ഒന്നടങ്കം പ്രതികരിച്ചിരുന്നു.
'' മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ പെട്രോളിന് 9.2 രൂപയായിരുന്നു നികുതി. എക്‌സൈസ്, അഡീഷണല്‍ എക്‌സൈസ്, സ്‌പെഷ്യല്‍ ഡ്യൂട്ടി. ഒന്നാം മോദി സര്‍ക്കാരിന്റെ അവസാനം അത് 17.98 രൂപയായി. ഇപ്പോഴത് 19.98 രൂപയും.
എല്ലാരും പ്രതീക്ഷിച്ചത് പെട്രോളിന്റെ വില കുറയ്ക്കുമെന്നാണ്. പെട്രോളിയം ഉല്‍പന്നങ്ങളുടെ നികുതി ജിഎസ്ടിയില്‍ കൊണ്ടുവന്നു കുറയ്ക്കുമെന്ന പ്രതീക്ഷകളാണ് ബിജെപി നാടാകെ വിതയ്ക്കുന്നത്. മാലപ്പടക്കത്തിനു തീകൊടുത്ത പോലെ.. കേന്ദ്ര ബജറ്റിന് എതിരെ വാളെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍! എന്നാല്‍ സംഭവിക്കുന്നതോ. പെട്രോളിനും ഡീസലിനും ഒരുപോലെ വില വര്‍ദ്ധിപ്പിക്കുന്നു.
അധികവരുമാനത്തിന്റെ ആശ്രയമായി പെട്രോളിയം ഉല്‍പന്നങ്ങളുടെ സ്‌പെഷ്യല്‍ എക്‌സൈസ് ഡ്യൂട്ടിയെയാണ് കേന്ദ്രസര്‍ക്കാര്‍ ആശ്രയിക്കുന്നത്. അതാകുമ്പോള്‍ സംസ്ഥാന സര്‍ക്കാരുമായി നികുതി പങ്കുവെയ്‌ക്കേണ്ട കാര്യമില്ല. ഒന്നാം മോദി സര്‍ക്കാര്‍ ആവിഷ്‌കരിച്ച പകല്‍ക്കൊള്ളയുടെ ഈ വഴി അവര്‍ പിന്തുടരാന്‍ തന്നെയാണ് ഭാവം.
പെട്രോളിയം ഉല്‍പന്നങ്ങള്‍ക്കുമേല്‍ കേന്ദ്രം തോന്നിയതുപോലെ നികുതി കൂട്ടും. എന്നിട്ട് നികുതി കുറയ്ക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെടും. എന്തെളുപ്പം'' ധനമന്ത്രി തോമസ് ഐസക് ഫേസ്ബുക്കില്‍ കുറിച്ച വിമര്‍ശനം ഇങ്ങിനെയാണ്.
0 Comments