മുട്ടുന്തല മഖാം ഉറൂസ് 2019 ബ്രോഷർ പ്രകാശനം നിർവഹിച്ചു
കാഞ്ഞങ്ങാട്: ചരിത്ര പ്രസിദ്ധമായ കാഞ്ഞങ്ങാട് മുട്ടുന്തല മഖാം ഉറൂസ് 2019 ഡിസംബർ 8 മുതൽ 16 വരെ ഹസ്രത്ത് ശൈഖ് ഇസ്ഹാഖ് വലിയുല്ലാഹി (ന:മ) നഗറിൽ അതി വിപുലമായ രീതിയിൽ നടക്കും. ഉറൂസിന്റെ ബ്രോഷർ പ്രകാശനം മുട്ടുന്തല ജുമാ മസ്ജിദ് ഖത്തീബ് ഹാഫിള് ഷംസീർ ഫൈസി കൊടുവള്ളി, ജമാഅത്ത് പ്രസിഡന്റ് സൺലൈറ്റ് അബ്ദുൽ റഹ്മാൻ ഹാജിക്ക് നൽകി നിർവഹിച്ചു. മഖാം സിയാറത്തോടുകൂടി ആരംഭിച്ച പരിപാടിയിൽ ജമാഅത്ത് കമ്മിറ്റി ഭാരവാഹികളും, ശാഖ ഭാരവാഹികളും, ഉസ്താദുമാരും, നാട്ടുകാരും സംബന്ധിച്ചു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ