കാസര്‍കോട്: ചന്ദ്രഗിരി ചിട്ടി തട്ടിപ്പുകേസിലെ പ്രതികള്‍ ഗള്‍ഫിലേക്ക് കടന്നതായി വിവരം. തട്ടിപ്പിനിരയായവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് പ്രതികള്‍ ഗള്‍ഫിലേക്ക് കടന്നത്.
ചന്ദ്രഗിരി ചിട്ടിക്കമ്പനിയുടെ കാസര്‍കോട്ടെ ഓഫീസ് പൂട്ടിയതിന് പിറകെ കാഞ്ഞങ്ങാട്ടെ ഓഫീസും അടച്ചിട്ട നിലയിലാണ്.
കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡിന് പിറകില്‍ എസ് എന്‍ കോംപ്ലക്സിന്റെ താഴത്തെ നിലയിലെ രണ്ടു മുറികളിലായാണ് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെ നാലുപേര്‍ ജോലി ചെയ്തിരുന്നു. കാഞ്ഞങ്ങാട്ടെ ഓഫീസിലാണ് തട്ടിപ്പുമായി ബന്ധപ്പെട്ട് ആദ്യം പ്രശ്നം ഉയര്‍ന്നിരുന്നത്.
കാസര്‍കോട്ടെ ഓഫീസ് പൂട്ടുകയും തട്ടിപ്പിനിരയായവര്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
85,000 രൂപ അടച്ച് ചിട്ടി നല്‍കാതെ വഞ്ചിച്ചുവെന്ന കരിവേടകം എളവഞ്ചിമൂലയിലെ പി.എം രജിയുടെ പരാതിയില്‍ ജിപേഷ്, രജിത് കുമാര്‍, ശ്രീജിത്, ഉണ്ണികൃഷ്ണന്‍, നികേഷ് എന്നിവര്‍ക്കെതിരെ കാസര്‍കോട് പോലീസ് കേസെടുത്തു.
കര്‍മ്മസമിതി രൂപീകരിച്ച് നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് തട്ടിപ്പിനിരയായവര്‍ തീരുമാനിച്ചിരിക്കുന്നത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ