ബുധനാഴ്‌ച, ജൂലൈ 03, 2019
ചട്ടഞ്ചാല്‍: ഹോട്ടലിലെ പുകവലിയെ ചോദ്യം ചെയ്ത   ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ മര്‍ദിച്ചതിന് മരണ്ടുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു.  ഉദുമ സാമൂഹിക കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി പി ഗോവിന്ദന്‍, ചട്ടഞ്ചാല്‍ ആരോഗ്യ കേന്ദത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി നാരായണന്‍, കെ അഭിലാഷ്, പി രവീന്ദ്രന്‍ എന്നിവരെ  മര്‍ദിക്കുകയും കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിലാണ് കണ്ടാലറിയാവുന്ന രണ്ടുപേര്‍ക്കെതിരെ മേല്‍പ്പറമ്പ് പോലീസ് കേസെടുത്തത്. ചൊവ്വാഴ്ച വൈകിട്ട് ചട്ടഞ്ചാലിലെ ഹോട്ടലിലാണ് സംഭവം. പരിശോധനയ്ക്കിടെ ഹോട്ടലിന്റെ അടുക്കളയ്ക്ക് സമീപത്തുള്ള മുറിയില്‍ പുകവലിക്കുകയായിരുന്നവരോട് ഉദ്യോഗസ്ഥര്‍ ഇത് പാടില്ലെന്ന് പറഞ്ഞു. പുകവലിച്ചതില്‍  രണ്ടുപേരും ഖേദം പ്രകടിപ്പിച്ചു. പിന്നീട് മറ്റൊരു ഹോട്ടലില്‍ പരിശോധനയ്ക്കെത്തിയ ആരോഗ്യ വകുപ്പുദ്യോഗസ്ഥരെ പിന്തുടര്‍ന്ന് വന്ന രണ്ടംഗസംഘം അസഭ്യം പറയുകയും കയ്യേറ്റത്തിനിരയാക്കുകയും ചെയ്തുവെന്നാണ് കേസ്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ