അക്രമത്തില്‍ പ്രതിഷേധിച്ച് റേഷന്‍ കടകള്‍ അടച്ചിട്ടു

അക്രമത്തില്‍ പ്രതിഷേധിച്ച് റേഷന്‍ കടകള്‍ അടച്ചിട്ടു

കാസര്‍കോട്; വെള്ളിക്കോത്തെ റേഷന്‍കട ജീവനക്കാരന്‍ പി വി സുധീഷിനെ റേഷന്‍കടയില്‍ കയറി മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് ജില്ലയിലെ റേഷന്‍കടകള്‍ ശനിയാഴ്ച  അടച്ചിട്ടു. റേഷന്‍ ഡീലേര്‍സ് അസോസിയേഷന്റെ ആഹ്വാനപ്രകാരമാണ് കടകള്‍ അടച്ചത്. പ്രതികളെ ഉടന്‍ പിടികൂടിയില്ലെങ്കില്‍ ശക്തമായ സമരം നടത്തുമെന്ന് ജില്ലാ നേതാക്കള്‍ അറിയിച്ചു.

Post a Comment

0 Comments