കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് കമ്മിറ്റി കാഞ്ഞങ്ങാട് മുനിസിപല്‍ ടൗണ്‍ ഹാളില്‍ ഹജ്ജാജി സംഗമം സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസി ജിഫ്രി മുത്തു കോയ തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സംയുക്ത ജമാഅത്ത് സെക്രട്ടറി ബഷീര്‍ ആറങ്ങാടി സ്വാഗതം പറഞ്ഞു. പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ആറങ്ങാടി, ഹൊസ്ദുര്‍ഗ് ടൗണ്‍, ചാളക്കടവ്, ഇരിയ, കാഞ്ഞിര പൊയില്‍ ജമാഅത്തുകള്‍ക്കുള്ള മംഗല്യനിധിയി ലേക്ക് കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് കമ്മിറ്റി നല്‍കിയ അഞ്ചു ലക്ഷം രൂപ കേന്ദ്ര കമ്മിറ്റി ഏല്‍പ്പിച്ചു. ഹജ്ജ്് ക്ലാസിന് ഉസ്മാന്‍ ദാരിമി പന്തി പൊയില്‍ നേതൃത്വം നല്‍കി. സംയുക്ത ജമാഅത്ത് ട്രഷറര്‍ പാലക്കി സി കുഞ്ഞാമദ് ഹാജി, എ ഹമീദ് ഹാജി, വണ്‍ ഫോര്‍ അബ്ദുറഹ്മാന്‍, വി.കെ അബ്ദുല്‍ അസീസ്, എം മൊയ്തു മൗലവി, കെ.യു ദാവൂദ് ഹാജി, ജാതിയില്‍ ഹ സൈനാര്‍, സി.എച്ച് അസ്ലം മുറിയനാവി, പാലക്കി അബ്ദുറഹ്മാന്‍ ഹാജി, സി.എച്ച് അബ്ദുല്ല ഹാജി, ഹംസ മുസ്ല്യാര്‍, മുഹമ്മദ് കുഞ്ഞി മുസ്ല്യാര്‍ എന്നിവര്‍ പ്രസംഗിച്ചു.
0 Comments