കാറ്റില്‍ അക്കേഷ്യാമരം കടപുഴകി വീണു; വൈദ്യുതി തൂണുകള്‍ തകര്‍ന്നു

കാറ്റില്‍ അക്കേഷ്യാമരം കടപുഴകി വീണു; വൈദ്യുതി തൂണുകള്‍ തകര്‍ന്നു

ബദിയടുക്ക; ചെര്‍ക്കള-ബദിയടുക്ക റോഡിലെ ചേടിക്കാനയില്‍   അക്കേഷ്യാമരം കാറ്റില്‍ കടപുഴകിവീണു. ഞായറാഴ്ച  പുലര്‍ച്ചെയുണ്ടായ  ശക്തമായ കാറ്റിലാണ് മരം കടപുഴകിയത്. മൂന്ന് വൈദ്യുതി തൂണുകള്‍ മരം വീണ് തകരുകയും വൈദ്യുതി ലൈന്‍ പൊട്ടിവീഴുകയും ചെയ്തു. സമീപത്തെ 150 ഓളം കുടുംബങ്ങളിലെ വൈദ്യുതി ബന്ധം ഇതേ തുടര്‍ന്ന് താറുമാറായി. അതിരാവിലെയായതിനാല്‍ കടന്നുപോകുന്ന വാഹനങ്ങളുടെ എണ്ണം കുറവായത് ദുരന്തം വഴിമാറാന്‍ കാരണമായി. റോഡില്‍ മരം വീണതിനെ തുടര്‍ന്ന് ഈ റൂട്ടില്‍ മണിക്കൂറുകളോളമാണ് ഗതാഗതം തടസപ്പെട്ടത്. വാഹനങ്ങള്‍ കെ എസ് ഇ ബി ഉദ്യോഗസ്ഥര്‍ നാട്ടുകാരുടെ സഹായത്തോടെ മരം മുറിച്ചു നീക്കിയതോടെ ഗതാഗതം പുനസ്ഥാപിച്ചു.

Post a Comment

0 Comments