കാസര്‍കോട്: കുമ്പള സ്വദേശിനിയായ യുവതിയെ മൈസൂര്‍ ലോഡ്ജില്‍ പീഡിപ്പിച്ച കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു. മലപ്പുറം തിരൂര്‍ നടുവട്ടത്തെ കെ അബ്ദുല്‍ഗഫൂര്‍(30), മലപ്പുറം പകരനല്ലൂര്‍ കുട്ടിപ്പാറയിലെ അബൂബക്കര്‍ സിദ്ദിഖ് അമീര്‍(28) എന്നിവരെയാണ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ത്യന്‍ ശിക്ഷാനിയമം 235(1) പ്രകാരം വിട്ടയച്ചത്. 2013 മെയ് 5നാണ് കേസിനാസ്പദമായ സംഭവം. അബ്ദുല്‍ ഗഫൂറും കുമ്പള സ്വദേശിനിയും അടുപ്പത്തിലായിരുന്നു. തുടര്‍ന്ന് യുവതിയെ ഗഫൂര്‍ വിവാഹവാഗ്ദാനം നല്‍കി യുവതിയെ നിര്‍ബന്ധിച്ച് കാറില്‍ കയറ്റിക്കൊണ്ടുപോയി മൈസൂരിലെ ലോഡ്ജിലെത്തിക്കുകയും അവിടെ വെച്ച് ഗഫൂറും സുഹൃത്ത് അബൂബക്കര്‍ സിദ്ദിഖ് അമീറും ചേര്‍ന്ന് പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്. കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിക്കാതിരുന്നതിനാല്‍ പ്രതികളെ വെറുതെ വിട്ടതായി കോടതി ഉത്തരവിടുകയായിരുന്നു.
0 Comments