പള്ളിയില്‍ അതിക്രമിച്ചുകയറിയ യുവാവ് പിടിയില്‍

പള്ളിയില്‍ അതിക്രമിച്ചുകയറിയ യുവാവ് പിടിയില്‍

കാസര്‍കോട്: നുള്ളിപ്പാടി ജുമാ മസ്ജിദില്‍  അതിക്രമിച്ചുകയറിയ  യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നുള്ളിപ്പാടിയിലെ രമേശനെ (35) യാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്.  ശനിയാഴ്ച  ഉച്ചയോടെയാണ് സംഭവം. നാട്ടുകാരാണ് വിവരം പോലീസില്‍ അറിയിച്ചത്. പോലീസെത്തി രമേശനെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. 153 എ വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. പള്ളി പ്രസിഡണ്ട് അബ്ദുല്‍ഖാദറിന്റെ പരാതിയിലാണ് കേസ്.

Post a Comment

0 Comments