ബദിയടുക്ക; ലൈംഗികപീഡനത്തിനിരയായ വിധവ പ്രസവിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ശക്തമാക്കി. കേസിലെ മുഖ്യപ്രതി മുളിയാര്‍ അമ്പകുഞ്ചയിലെ വിനോദ് എന്ന ജഗദീഷിനെ(39)കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി റിമാന്‍ഡ് ചെയ്തു. ജഗദീഷിനെ നേരത്തെ ബദിയടുക്ക പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആദൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട മുപ്പത്തഞ്ചുകാരിയുടെ പരാതിയില്‍ ജഗദീഷിന് പുറമെ ശെരീഫ് എന്നയാള്‍ക്കെതിരെയും പോലീസ് കേസെടുത്തിരുന്നു. ജഗദീഷ് യുവതിയെ ബദിയടുക്ക പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഒഴിഞ്ഞ പആശുപത്രിയില്‍ ആണ്‍കുഞ്ഞിന് ജന്‍മം നല്‍കിയിരുന്നു. തുടര്‍ന്നാണ് യുവതിയുടെ പരാതിയില്‍ ജഗദീഷിനെതിരെ കേസെടുത്തത്. പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോടതി രഹസ്യമൊഴി രേഖപ്പെടുത്തിയപ്പോള്‍ തന്നെ ശെരീഫ് എന്നയാളും പീഡിപ്പിച്ചതായി യുവതി വെളിപ്പെടുത്തി. ഇതോടെ ഷെരീഫിനെതിരെയും കേസെടുക്കുകയായിരുന്നു. ശെരീഫിനെ പിടികൂടുന്നതിനായി പോലീസ് തിരച്ചില്‍ വ്യാപിപ്പിച്ചു
0 Comments