വ്യാഴാഴ്‌ച, ഓഗസ്റ്റ് 01, 2019


വാഷിങ്ടൺ: അൽ ഖ്വയ്ദ നേതാവായിരുന്ന ഒസാമ ബിൻ ലാദന്‍റെ മകൻ ഹംസ ബിൻ ലാദൻ കൊല്ലപ്പെട്ടതായി യു.എസ് ഇന്‍റലിജൻസ്. അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.

2017ൽ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്ന ഹംസ ബിൻ ലാദനെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു മില്യൺ ഡോളർ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് വാഗ്ദാനം ചെയ്തിരുന്നു.

സെപ്റ്റബർ 11-ലെ ആക്രമണത്തിന് മുമ്പ് വരെ ഹംസ അഫ്ഗാനിലായിരുന്നു. അതിനുശേഷമാണ് അൽഖ്വയ്ദയുടെ നേതൃത്വത്തിലേക്ക് വരുന്നത്. 2015ൽ അൽഖ്വയ്ദയുടെ തലവനായ അയ്മാൻ അൽ സവാഹിരിയാണ് ഹംസയെ ലോകത്തിന് പരിചയപ്പെടുത്തുന്നത്. സംഘടനയുടെ യുവശബ്ദമെന്നായിരുന്നു അന്ന് നൽകിയ വിശേഷണം.

ബിൻ ലാദന്‍റെ കൊലപാതകത്തിന് യു.എസിനോട് പകരം വീട്ടാൻ പാശ്ചാത്യരാജ്യങ്ങളുടെ തലസ്ഥാനത്തിൽ ബോംബ് സ്ഫോടനങ്ങൾ ആസുത്രണം ചെയ്തത് ഹംസ ബിൻ ലാദനാണെന്നാണ് യു.എസ് പറയുന്നത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ