വ്യാഴാഴ്‌ച, ഓഗസ്റ്റ് 01, 2019


പാലക്കാട്: സ്ത്രീകളുടെ ഫോട്ടോയും വീഡിയോയും കാട്ടി ഭീഷണിപ്പെടുത്തി ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയ യുവാവ് അറസ്റ്റിൽ. ചേർത്തല തുറവൂർ കളത്തിൽ വീട്ടിൽ കാർത്തികേയന്‍റെ മകൻ വിഷ്ണു ശ്രീകുമാറാണ്(ശ്യാം-29) അറസ്റ്റിലായത്.

 വിധവകളെയും ഭർത്താവ് ഉപേക്ഷിച്ചുപോയ സ്ത്രീകളെയും ഭർത്താവ് സ്ഥലത്ത് ഇല്ലാത്തവരെയുമാണ് വിഷ്ണു ലക്ഷ്യമിട്ടിരുന്നത്. ഫോണിലൂടെ പരിചയപ്പെട്ട് സ്ത്രീകളുടെ ഫോട്ടോയും വീഡിയോയും സംഘടിപ്പിക്കും. പിന്നീട് ഇത് ഉപയോഗിച്ച് ഭീഷണിപ്പെടുത്തി ലൈംഗികമായി ചൂഷണം ചെയ്യും. സമൂഹമാധ്യമങ്ങളിലൂടെ ഫോട്ടോയും വീഡിയോയും പ്രചരിപ്പിക്കുമെന്ന് പറഞ്ഞായിരുന്നു ഇയാൾ സ്ത്രീകളെ വലയിലാക്കിയിരുന്നത്. മാനഹാനി ഭയന്ന് പലരും പരാതിയുമായി രംഗത്തെത്താറില്ലെന്നും പൊലീസ് പറയുന്നു.

ലൈംഗികമായി ചൂഷണം ചെയ്തശേഷം വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്ത്രീകളിൽനിന്ന് സ്വർണവും പണവും തട്ടിയെടുക്കുകയും ചെയ്തിരുന്നു. മലമ്പുഴയിൽവെച്ച് അറസ്റ്റിലായ വിഷ്ണുവിനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ