വെള്ളിയാഴ്‌ച, ഓഗസ്റ്റ് 02, 2019
കാസര്‍കോട്: 2020 ജനുവരി ഒന്നിന് 18 വയസ് തികയുന്ന മുഴുവന്‍ പൗരന്‍മാരേയും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുകയെന്ന ഉദ്ദേശത്തോടുകൂടി ഇലക്ഷന്‍ കമ്മീഷന്‍ സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കല്‍ നടപ്പാക്കുന്നു.
ഇത് പ്രകാരം വരുന്ന ഒക്‌ടോബര്‍ 15 ന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. ഒക്‌ടോബര്‍ 15 മുതല്‍ നവംബര്‍ 30 വരെ അപേക്ഷകളും ആക്ഷേപങ്ങളും സമര്‍പ്പിക്കാം. ംംം.രലീ.സലൃമ ഹമ.ഴീ്.ശി, ംംം.ി്‌ുെ.ശി എന്നീ വെബ് സൈറ്റുകള്‍ മുഖാന്തിരം ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഈ കാലയളവില്‍ ലഭിക്കുന്ന അപേക്ഷകള്‍ തീര്‍പ്പാക്കി 2020 ജനുവരി 15 നകം അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ