ബേക്കല്‍; കാറില്‍കടത്തിയ എം ഡി എം എ മയക്കുമരുന്നും ഇറ്റാലിയന്‍ പിസ്റ്റളും പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് എഞ്ചിനീയറിംഗ് വിദ്യാര്‍ഥി യെ അറസ്റ്റ് ചെയ്തു. കോഴിക്കോട് വെള്ളിമാടം സ്വദേശിയും ബംഗളൂരുവില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയുമായ മുഹമ്മദ് ഷക്കീബിനെ(21)യാണ് ബേക്കല്‍ സി ഐ സി നാരായണന്‍, എസ് ഐ പി അജിത്കുമാര്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രി ബേക്കല്‍ ഫിഷറീസ് ജി യു പി സ്‌കൂളിന് സമീപത്തെ ഹോട്ടലിന് മുന്നില്‍ നിര്‍ത്തിയിട്ട കാര്‍ പോലീസ് പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ഷക്കീബിനെ പോലീസ് പിടികൂടിയെങ്കിലും കാറിലുണ്ടായിരുന്ന രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു. 19 ഗ്രാം എം ഡി എം മയക്കുമരുന്നും നാല് ബുള്ളറ്റുകള്‍ നിറച്ച ഇറ്റാലിയന്‍ ബുള്ളറ്റും കാറില്‍ നിന്ന് കണ്ടെടുത്തു. നിരവധി കേസുകളില്‍ പ്രതിയായ ബേക്കലിലെ അശ്‌റഫും മറ്റൊരു യുവാവുമാണ് പോലീസ് പിടിയില്‍ നിന്ന് രക്ഷപ്പെട്ടത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ